പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാരികള്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിയംകുളം പി.കെ.ദാസ് മെഡിക്കല്‍ കോളേജിലാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവരും ബോണ്ട് അടിസ്ഥാനത്തില്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബോണ്ടിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് ഇവരോട് പിരിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു.