പാലക്കാട് നാട്ടുകല്ലില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

പാലക്കാട്: നാട്ടുകല്‍ തള്ളച്ചിറയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു.

 

Top