മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനം സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതം: എ.കെ ബാലന്‍

ak balan

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പടുത്തിയത് സംബന്ധിച്ച് ഉണ്ടായ വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ. കെ ബാലന്‍.

എം സി ഐ മാനദണ്ഡമനുസരിച്ച് യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയതെന്നും പിഎസ്‌സി നിയമനത്തിന് കാലതാമസമെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വിശദീകരിച്ചു

പാലക്കാട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍, അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 153 കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ മാസം 29ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സ്ഥിര നിയമനം നീളുന്ന സാഹചര്യത്തില്‍ എം സി ഐ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍, നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നും, കരാര്‍നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതില്‍ ക്രമക്കേടുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

Top