പാലക്കാട് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നു

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. 100 കിടക്കകളുള്ള വാര്‍ഡാണ് ആദ്യം സജ്ജമാക്കുക. ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രത്യേക ചികിത്സാ കേന്ദ്രം തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഗുരുതാരവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ജില്ലാശുപത്രിയില്‍ പ്രത്യേക കൊവിഡ് ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കും. ഇവിടെ വെന്റിലേറ്റര്‍ ഐസിയു സൗകര്യവും ഏര്‍പ്പെടുത്തും. ജില്ലാശുപത്രിയില്‍ കൊവിഡ് ചികിത്സയും ഇതര ചികിത്സകളും ഒരുമിച്ച് നടത്തുന്നത് ഗുരുതര സുരക്ഷ വീഴ്ചകള്‍ക്ക് ഇടയാക്കിയ സാഹിചര്യത്തിലാണ് തീരുമാനം. അതേ സമയം ഗുരുതാരവസ്ഥയിലുള്ള കൊവിഡ് രോഗികളെ ജില്ലാശുപത്രിയില്‍ തുടര്‍ന്നും ചികിത്സിക്കും. ഇതോടൊപ്പം ഒപി ചികിത്സയും ജില്ലാശുപത്രിയില്‍ തുടരും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് ബാധിതരായത് പാലക്കാട് ജില്ലയിലാണ്. മെഡിക്കല്‍ കോളേജില്‍ കൊവിഡ് പരിശോധന സംവിധാനം അടക്കം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ പ്രതിദിനം നൂറിലേറെ സാംപിളുകള്‍ ഇവിടെ പരിശോധിക്കാനാകും. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ജീവനക്കാരെ ഉടന്‍ പുനര്‍വിന്യാസിക്കുമെന്ന് ജില്ല മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

Top