പാലക്കാട്ട് ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ കയറ്റാത്ത സംഭവം: ഭര്‍ത്താവ് പിടിയില്‍

പാലക്കാട്: പാലക്കാട് ധോണിയില്‍ ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ കയറ്റാതെ വീട് പൂട്ടിപ്പോയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ധോണി സ്വദേശി മനുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്.

പ്രസവം കഴിഞ്ഞെത്തിയ ഭാര്യയേയും കുഞ്ഞിനെയും വീട്ടില്‍ കയറ്റാതെ മനുകൃഷ്ണന്‍ വീട് പൂട്ടി പോകുകയായിരുന്നു. ഇതോടെ വീടിന്റെ മുന്നിലെ വരാന്തയില്‍ താമസിക്കുകയായിരുന്നു ഭാര്യയും കുഞ്ഞും.

ഭാര്യ പത്തനംതിട്ട സ്വദേശി ശ്രുതി നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

 

Top