പാലക്കാട് ചൂട് വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസ് ; ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില

പാലക്കാട് : പാലക്കാട് ജില്ലയില്‍ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. 41.01 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് മലമ്പുഴയില്‍ രേഖപ്പെടുത്തിയ താപനില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

2016ല്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് പാലക്കാട്ട് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. പാലക്കാടിന് പിന്നാലെ കോട്ടയവും പുനലൂരുമാണ് കഴിഞ്ഞ ദിവസം കടുത്ത ചൂട് രേഖപ്പെടുത്തിയത്.

എന്നാല്‍ സമീപദിവസങ്ങളില്‍ സൂര്യഘാതത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എങ്കിലും രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയുള്ള വെയില്‍ ഒഴിവാക്കുക തന്നെ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Top