പാലക്കാട് നാളെ അവധി; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

പാലക്കാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളെജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

ജില്ലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 60 സെന്റീമീറ്റർ ആയി ഉയർത്തി. നേരത്തെ മൂന്ന് ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയർത്തിയിരുന്നു. പുഴത്തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഇരട്ടക്കുളം – വാണിയംപാറ റോഡിൽ തെന്നാലിപുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ നിർമ്മാണ സ്ഥലത്തും പഴയ പാലത്തിലും വെള്ളംകയറി സർവീസ് റോഡിനുൾപ്പെടെ ബലക്ഷയം സംഭവിച്ചു. പുളിങ്കൂട്ടം മുതൽ ഇരട്ടക്കുളം വരെയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Top