പാലക്കാട് 70 മില്ലിഗ്രാം ലഹരി വസ്തുക്കളുമായ് രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട്ട് 70 മില്ലിഗ്രാം ലഹരി വസ്തുക്കളുമായ് രണ്ട് പേര്‍ പിടിയില്‍. എല്‍.എസ്.ഡി. സ്റ്റാമ്പുകളടക്കം ആറുലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് പൊലീസ് പിടിച്ചെടുത്തത്. രാഹുല്‍ (28), സുജിത്ത് (26) എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് 370 മില്ലിഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. ഗുളികകളും 17 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഗോപാലപുരം എക്സൈസ് ചെക്ക് പോസ്റ്റില്‍ പാലക്കാട് എക്സൈസ് റേയിഞ്ച് സംഘവും എക്സൈസ് ഇന്റലിജന്‍സ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

പാലക്കാട്ട് ആദ്യമായാണ് ലഹരി സ്റ്റാമ്പ് പിടികൂടുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ശേഖരിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top