പി.കെ ശശിക്കെതിരായ നടപടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന്

PK-SASI

പാലക്കാട് : പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതി തീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുക.

ജില്ലാ കമ്മിറ്റിയിലെ സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത്.

സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിലെ പ്രബല വിഭാഗം പി.കെ ശശിയെ പിന്തുണയ്ക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ശശിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.

Top