പാലക്കാട് സിപിഎം നേതാവ് കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലങ്കാര പണിയിലായിരുന്നു ഷാജഹാൻ. പെട്ടെന്നാണ് ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിയത്. ഷാജഹാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആർഎസ്എസിന്റെ ഭാഗത്തു നിന്ന് ഷാജഹാന് ഭീഷണിയുണ്ടായിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

Top