പശുക്കളില്‍ ലംബിസ് സ്‌കിന്‍ രോഗം പടരുന്നു; 3 ജില്ലകളില്‍ സ്ഥിരീകരിച്ചു

പാലക്കാട്: പശുക്കളില്‍ ലംബിസ് സ്‌കിന്‍ രോഗം പടരുന്നു. കേരളത്തില്‍ ആദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശരീരത്തില്‍ വലിയ മുഴകള്‍ വരുകയും അവ പെട്ടുകയും ചെയ്യുന്നതാണ് രോഗം. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ നിരവധി പശുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ രോഗം പാല്‍ ഉല്‍പാദനത്തില്‍ കുറവ് അനുഭവപെടാന്‍ കാരണമാകും. എന്നാല്‍ പാല്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനെതിരെയുള്ള വാക്‌സിനേഷന്‍ ഇതുവരെ ജില്ലകളില്‍ എത്തിച്ചിട്ടില്ല.

Top