65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് മുന്നേറ്റം തുടരുന്നു

തൃശ്ശൂര്‍: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് മുന്നേറ്റം തുടരുന്നു. ഏഴ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 60 പോയിന്റുകളുമായാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 43 പോയിന്റുകളുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുമായി എറണാകുളം തൊട്ടുപിന്നിലുണ്ട്.

മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. നൂറ് മീറ്റര്‍ ഫൈനല്‍ ഓട്ടമത്സരം വൈകുന്നേരം ആറു മണിക്ക് നടക്കും.സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളും കോതമംഗലം മാര്‍ ബേസിലും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്.

 

Top