ഷാഫി പറമ്പില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍‌ഥിയായേക്കും

പാലക്കാട് : ഷാഫി പറമ്പില്‍ എം.എല്‍.എ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട്,പട്ടാമ്പി,മണ്ണാര്‍ക്കാട്,കോങ്ങാട് മണ്ഡലങ്ങളില്‍ ഷാഫിക്കുള്ള സ്വാധീനമാണ് സ്ഥനാര്‍ഥിയാക്കുന്നതിനുള്ള പ്രധാന കാരണം. യുവാക്കളുടെ വോട്ട് ഉറപ്പിക്കാനും സാധിക്കും. മുസ്ലീം ന്യൂനപക്ഷങ്ങളുടെ വോട്ടും കൂടുതലായി ലഭിക്കും. എന്നാല്‍ എം.എല്‍.എ ആയി തുടരനാണ് താല്‍പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനാണ് പാലക്കാട്ടെക്ക് പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശ്രീകണ്ഠന്‍ ജില്ലയിലുടനീളം യാത്ര നടത്തിവരുകയാണ്.

Top