പാലക്കാട് ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഷട്ടറുകള്‍ ഉയര്‍ത്തും, കനത്ത ജാഗ്രത

പാലക്കാട്: ശക്തമായ മഴയെതുടര്‍ന്ന് പാലക്കാട് ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 153.70 അടിയാണ് നിലവിലെ ജലനിരപ്പ്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായതിനാല്‍ നീരൊഴുക്കും ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നേക്കാമെന്നാണ് വിവരം.

ഇതേത്തുടര്‍ന്ന് മൂന്നാമത്തെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Top