പാലക്കാട്: പാലക്കാട് ജില്ലയിൽ വൻലഹരിവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് ലഹരിവേട്ട നടന്നത്. പാലക്കാട് എത്തിയ ഷാലിമാർ എക്സ്പ്രസിൽ നിന്ന് 45 ലക്ഷം രൂപയുടെ ചരസ് പിടികൂടി. ദിബ്രുഗഡ് എക്സ്പ്രസിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിക്കടത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർപിഎഫും – എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുകൾ പിടിച്ചു എടുത്തത്.