പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളർത്തു നായയെ കൊന്നു

പാലക്കാട്: മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയതായി സംശയം. തത്തേങ്ങലത്താണ് വീണ്ടും പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്തു നായയെ പുലി കൊന്നു.

ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായയെ ചത്ത നിലയിൽ കണ്ടത്. എന്നാൽ പുലിയെ കണ്ടെത്താൻ സാധിച്ചില്ല.

വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു.

Top