പാലക്കാട് 1.8 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി

പാലക്കാട്: പാലക്കാട്  1.8 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കടുക്കാംകുന്ന് സ്വദേശി റിഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

ടൗൺ നോർത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ ലഹരിമരുന്നുമായി പിടികൂടിയത്.

Top