പാലക്കാട് പത്തു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം; 50 കാരന്‍ അറസ്റ്റില്‍

പാലക്കാട്: പത്തു വയസ്സുകാരനോട് ലൈഗികാതിക്രമം നടത്തിയ കേസില്‍ 50 കാരന്‍ അറസ്റ്റില്‍. കുലുക്കല്ലൂര്‍ സ്വദേശി പുല്ലാനിക്കാട്ടില്‍ മുഹമ്മദ് ബഷീര്‍ (50) നെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.

നാട്യമംഗലത്ത് ബാര്‍ബര്‍ഷാപ്പ് നടത്തുന്ന മുഹമ്മദ് ബഷീര്‍ കുട്ടിയെ മുടി വെട്ടിതരാം എന്നുപറഞ്ഞ് തന്റെ ബാര്‍ബര്‍ ഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്.

 

Top