പാലാ തങ്കം അന്തരിച്ചു

ടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു. ഇന്ന് രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. സംസ്‌കാരം പിന്നീട് നടക്കും.പതിനഞ്ചാമത്തെ വയസിൽ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിൻസെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തിൽ ‘താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി’ എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു.

ചെന്നൈയിലായിരുന്നു റെക്കോർഡിംഗ്. തുടർന്ന് നിരവധി ചിത്രങ്ങൾക്കും നാടകങ്ങൾക്കും പാടി. പാലായിലെ പള്ളികളിലെയും അമ്പലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. നാടകങ്ങൾക്ക് പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്നത് തങ്കമായിരുന്നു. എൻ.എൻ. പിള്ളയുടെ ‘മൗലികാവകാശം’ എന്ന നാടകത്തിൽ എൻ.എൻ. പിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മകളായി അഭിനയിച്ചാണ് പ്രൊഫഷണൽ നാടകരംഗത്തേക്ക് കടന്നുവന്നത്.

ഉദയ സ്റ്റുഡിയോയിൽ ‘റബേക്ക’യിൽ അഭിനയിക്കുന്നതിനൊപ്പം ഇതേ ചിത്രത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റുമായി. ബി.എസ്. സരോജക്കും ഗ്രേസിക്കുമാണ് ശബ്ദം നൽകിയത്. ആലപ്പി വിൻസെന്റ് പടങ്ങളിലും ഭാസ്‌കരൻ മാസ്റ്ററുടെ ‘തുറക്കാത്ത വാതിലിലും’ അഭിനയിച്ചു. ശാരദ, സത്യൻ, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ ‘ബോബനും മോളി’ക്കുമായി ബേബി സുമതിക്കും മാസ്റ്റർ ശേഖറിനും ശബ്ദം നൽകിയതും പാലാ തങ്കമാണ്.

Top