പാലാ നഗരസഭ ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് (എം) ഭരിക്കും

കോട്ടയം: കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമില്‍ ചെയര്‍മാന്‍ ആകും.

അതേസമയം പന്തളത്ത് സുശീല സന്തോഷ് അധ്യക്ഷയാകും. യു രമ്യ വൈസ് ചെയര്‍പേഴ്സണാകും. മാവേലിക്കര നഗരസഭയില്‍ വിമത പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചു. വിമതനായി മത്സരിച്ച വി കെ ശ്രീകുമാറാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പാലക്കാട്ട് കെ പ്രിയ നഗരസഭാ അധ്യക്ഷയാകും. ഇ കൃഷ്ണദാസ് നഗരസഭാ വൈസ് ചെയര്‍മാനാകും.

അതേസമയം കളമശേരി നഗരസഭയില്‍ നറുക്കെടുപ്പ് നടക്കുകയാണ്. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. വിമതന്മാരില്‍ രണ്ട് പേരുടെ പിന്തുണ എല്‍ഡിഎഫിനും ഒരാളുടെ പിന്തുണ യുഡിഎഫിനും ലഭിച്ചു. നിലവില്‍ എല്‍ഡിഎഫിന് 18 സീറ്റും യുഡിഎഫിന് 19 സീറ്റുമാണുള്ളത്.

Top