‘വാശിപിടിക്കരുത്’, ജോസ് കെ മാണിയോട് സിപിഎം; പാലന​ഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: വിവാദങ്ങൾക്കൊടുവിൽ പാലാ ന​ഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്. എൽഡിഎഫിലെ ധാരണ പ്രകാരം അടുത്ത രണ്ട് വർഷം സിപിഎമ്മിനാണ് ചെയർമാൻ സ്ഥാനം. എന്നാൽ സിപിഎമ്മിന്റെ ഏക കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന കേരള കോൺഗ്രസിന്റെ നിലപാട് സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

അതേസമയം വാശി പിടിക്കരുതെന്നും ബിനുവിനെതിരായ നിലപാടിൽ നിന്നും പിന്തിരിയണമെന്നും ജോസ് കെ.മാണിയോട് സിപിഎംആവശ്യപ്പെട്ടു . ബിനുവിനെ തന്നെ സ്ഥാനാർഥിയാക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രാദേശിക തർക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും സിപിഎം അറിയിച്ചു.

രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം ബിനു പുളിക്കകണ്ടത്തെ സ്ഥാനാർഥിയാക്കിയാലും ഇല്ലെങ്കിലും എൽഡിഎഫിൽ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. കേരള കോൺഗ്രസ് കൗൺസിലറെ ബിനു കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് കേരള കോൺ​ഗ്രസ് പ്രശ്നമുണ്ടാക്കുന്നത്. എന്നാൽ കേരള കോൺഗ്രസ് മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന ആരോപണവുമായി സിപിഐയും രംഗത്ത് വന്നു.

Top