വോട്ടര്‍ പട്ടികയില്‍ എല്‍.ഡി.എഫ് ക്രമക്കേട് നടത്തുന്നുവെന്ന് യു.ഡി.എഫ്‌

പാലാ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ എല്‍.ഡി.എഫ് ക്രമക്കേട് നടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ 2499 പേരുടെ അപേക്ഷ ഉദ്യോഗസ്ഥര്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ചെങ്ങന്നൂരിലും ലോക്‌സഭ സീറ്റിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയതിന് സമാനമായ രീതിയില്‍ പാലായിലും എല്‍.ഡി.എഫ് ക്രമക്കേടിന് ശ്രമിക്കുകയാണെന്നാണ് ആരോപണം.

അതേസമയം പരാജയഭീതി മൂലമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് എല്‍.ഡി.എഫ് പറയുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 177550 വോട്ടര്‍മാരാണ് പാലായില്‍ ഉള്ളത്. ഇതില്‍ 90814 പേര്‍ സ്ത്രീകളും 87036 പേര്‍ പുരുഷ വോട്ടര്‍മാരുമാണ്. ഒരു ലക്ഷത്തോളം പുതിയ വോട്ടര്‍മാരും ഇത്തവണ പാലാ മണ്ഡലത്തിലുണ്ട്.

Top