പ്രതീക്ഷിക്കാത്ത പരാജയം, തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Oommen Chandy

പാലാ: പാലായില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണുണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായതോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതില്‍ തകരില്ല. പാലായില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ ബിജെപി വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ബിജെപി വോട്ട് മറിച്ചതിന്റെ പേരില്‍ അവരുടെ നേതാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള പരാജയത്തില്‍ തകരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വരുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നുകഴിഞ്ഞു. സമയമാകുമ്പോള്‍ പ്രഖ്യാപിക്കും. ഇനിയുള്ള ഉപതരിഞ്ഞെടുപ്പുകളെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top