കത്തോലിക്ക സഭയുടെ പിന്തുണ തേടി മാണി സി കാപ്പൻ പാലാ ബിഷപ്പ് ഹൗസിലെത്തി

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയുടെ പിന്തുണ തേടി ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെയും നേരില്‍ കണ്ട് മാണി സി കാപ്പന്‍ പിന്തുണ തേടും. ഇടതുമുന്നണിയുടെ ഭവന സന്ദര്‍ശനത്തിനും ഇന്ന് തുടക്കമാകും. മണ്ഡലത്തിലുള്ള 176 ബൂത്തുകളിലെ വീടുകളിലും മുന്നണി പ്രവര്‍ത്തകര്‍ എത്തി സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയും ഓണാശംസയും കൈമാറും.

തിങ്കളാഴ്ച ആദ്യഘട്ടം പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ച മുതല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ഇടതുമുന്നണി തീരുമാനം.

Top