യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച; പി.ജെ. ജോസഫും ജോസ്.കെ. മാണിയും പങ്കെടുക്കും

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച ചേരും.

യോഗത്തില്‍ കേരള കോണ്‍ഗ്രസ്-എം നേതാക്കളായ പി.ജെ. ജോസഫും ജോസ് കെ. മാണിയും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേരളകോണ്‍ഗ്രസിലെ ഭിന്നിപ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Top