പി.ജെ ജോസഫിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം : പി.ജെ ജോസഫിനെതിരെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ കൂക്കി വിളിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജോസ് കെ മാണി പക്ഷം നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.

ജോസഫ് കൂടി പ്രചാരണത്തിനെത്താതെ എങ്ങനെ യു.ഡി.എഫിന് മുന്നോട്ട് പോകാനാവും, പ്രചാരണത്തില്‍ യു.ഡി.എഫ് തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ഒരു പോലെ ബാധ്യസ്ഥരാണ്. പി ജെ ജോസഫ് വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

Top