പാലായിൽ ഇന്ന് യു.ഡി.എഫ് നേതൃയോഗം ; പി.ജെ ജോസഫ് പങ്കെടുക്കും

പാലാ : ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് യു.ഡി.എഫ് നേതൃയോഗം പാലായില്‍ ചേരും. ഉമ്മന്‍ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവരോടൊപ്പം യോഗത്തില്‍ പി.ജെ ജോസഫും എത്തുന്നുണ്ട്.

യു.ഡി.എഫ് കണ്‍വന്‍ഷനില്‍ കൂകിവിളി കേട്ടതിന് ശേഷം പി.ജെ ജോസഫ് എത്തുന്ന തെരഞ്ഞെടുപ്പ് പരിപാടി കൂടിയാണ് ഇത്. കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം യോഗം ചേര്‍ന്ന് പി.ജെ പ്രചാരണത്തിന് ഇറങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ജോസ് കെ മാണി വിഭാഗം പ്രകോപനം ഉണ്ടാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ജോസ് കെ മാണി പക്ഷം പ്രകോപനം ഉണ്ടാക്കാതിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്ന് ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെട്ടേക്കാം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വാഹന പ്രചാരണത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം യു.ഡി.എഫ് നല്കിയേക്കും.

Top