പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ ഇല്ലെന്ന് ജോസ് ടോം

പാലാ : ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ അസ്വാരസ്യങ്ങള്‍ ഇല്ലെന്ന് സ്ഥാനാര്‍ഥി ജോസ് ടോം. മുന്നണി ഒറ്റക്കെട്ടാണ്. കര്‍ഷകരുടെ അടയാളമായ പൈനാപ്പിള്‍ ചിഹ്നത്തെ പാലായിലെ ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു.

അതേസമയം പാലാ പാലാ ഉപതിരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫ് യുഡിഎഫിനായി പ്രചാരണത്തിറങ്ങും. ജോസ് കെ.മാണി വിഭാഗവുമായുള്ള സഹകരണം ഒഴിവാക്കി സ്വന്തംനിലയിലാവും പ്രചാരണം.

പാലാ ഭരണങ്ങാനത്ത് തുടരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക ധാരണയാവും. യോഗത്തിനെത്തിയ പി.ജെ.ജോസഫിനെ ജോസ് കെ.മാണി കൈകൊടുത്ത് സ്വീകരിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top