പാലായില്‍ മാണി.സി.കാപ്പന് അനുകൂലമായ തരംഗം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലായിലെ സമുദായ അംഗങ്ങളില്‍ മാണി.സി.കാപ്പന് അനുകൂല തരംഗമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും ജോസ്.കെ.മാണിക്ക് ഇതിലും പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനമൂല്യ സംരക്ഷണത്തിന് എസ്.എന്‍.ഡി.പി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top