പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചാരണം നടത്തുമെന്ന് പി.ജെ ജോസഫ്

PJ joseph

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചാരണം നടത്തുമെന്ന് പി.ജെ ജോസഫ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പാലായിലെ സ്ഥാനാര്‍ത്ഥിയായി ഞായറാഴ്ചയാണ് കെ.എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോമിന്റെ പേര് യു ഡി എഫ് പ്രഖ്യാപിച്ചത്. നേരത്തെ, രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചിരുന്നു.

Top