പാലായില്‍ ജോസ് ടോം മികച്ച വിജയം തന്നെ നേടുമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മികച്ച വിജയം തന്നെ നേടുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്.

രണ്ടില ചിഹ്നം ജോസ് ടോമിന് നിയമപരമായ പ്രശ്‌നം കൊണ്ടാണ് കിട്ടാതിരുന്നതെന്നും അത് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജോസഫിനെതിരെ ഉണ്ടായ കൂവല്‍ കാര്യമാക്കേണ്ടതില്ല. ഏതാനും ചിലരുടെ പ്രതിഷേധം മാത്രമാണ് അത്, ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയില്‍ പി.ജെ. ജോസഫ് പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ കൂകി വിളിച്ചിരുന്നു.

Top