യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും: രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്നത് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ തീരുമാനം ഉണ്ടായില്ല.

കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തില്‍ സമവായമുണ്ടാക്കുവാനാണ് യുഡിഎഫിന്റെ തീരുമാനമെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിലവില്‍ പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അഭിപ്രായഭിന്നത പരിഹരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ച നടത്തും. യുഡിഎഫ് യോഗത്തില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും, ചെന്നിത്തല വ്യക്തമാക്കി.

Top