പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഓഫിസില്‍ എത്തിയാണ് ജോസ് പത്രിക സമര്‍പ്പിച്ചത്.

ജോസ് കെ. മാണി എംപി, ജോഷി ഫിലിപ്പ് എന്നിവര്‍ക്കൊപ്പം എത്തിയായിരുന്നു പത്രിക നല്‍കിയത്.

ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം നില നില്‍ക്കുന്നതിനാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ത്ഥിയായും രണ്ട് രീതിയിലാണ് ജോസ് ടോം പത്രിക നല്‍കിയത്.

Top