പാലായില്‍ മത്സരിക്കാന്‍ നിഷയെക്കാള്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ട്: ഷോണ്‍ ജോര്‍ജ്ജ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനിടെ ജോസ് കെ.മാണിയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്.

നിഷ ജോസ് കെ.മാണിയേക്കാള്‍ പാലായില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ടെന്നാണ് ഷോണ്‍ അഭിപ്രായപ്പെട്ടത്.
ഒരു പ്രാവശ്യം പോലും കേരളാ കോണ്‍ഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കള്‍ക്ക് പേടിയില്ലെങ്കില്‍ കുടുതല്‍ ചര്‍ച്ചക്ക് ആവശ്യമില്ലെന്നും ഇവരില്‍ ആരെ വേണമെങ്കിലും പരിഗണിക്കാമെന്നും പറഞ്ഞു കൊണ്ട് 18 പേരുടെ പേരുകളും ഷോണ്‍ നിര്‍ദേശിച്ചു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോണ്‍ ഇത്തരത്തില്‍ പരിഹസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ ജോസ് .കെ.മാണി,
താങ്കളുടെ ഭാര്യയെക്കാൾ പാലായിൽ മൽസരിക്കാൻ യോഗ്യരായ മാണി ഗ്രൂപ്പുകാരായ പൊതുപ്രവർത്തകരുടെ പേര് പുറത്ത് വിടുന്നു. ഒരു പ്രാവശ്യം പോലും കേരളാ കോൺഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കൾക്ക് പേടിയില്ലെങ്കിൽ കുടുതൽ ചർച്ചക്ക് ആവശ്യമില്ല ഇവരിൽ ആരെ വേണമെങ്കിലും പരിഗണിക്കാം.
1.ജോയി എബ്രഹാം Ex.MP
2.കുര്യാക്കോസ് പടവൻ
3.സജി മഞ്ഞകടമ്പൻ
4.ഫിലിപ്പ് കുഴികുളം.
5.ലോപ്പസ് മാത്യു
6.ബൈജു പുതിയേടത്ത് ചാലിൽ
7.നിർമ്മലാ ജിമ്മി
8.സിബി പുത്തേട്ട്
9.റ്റോബിൻ കെ.അലക്സ്
10.രാജേഷ് വാളിപ്ലാക്കൽ
11.പെണ്ണമ്മ ടീച്ചർ
12.പ്രൊഫ.സെലിൻ റോയി തകടിയേൽ
13.ബെറ്റി ഷാജു തുരുത്തേൽ
14.ജോസ് ടോം പുലിക്കുന്നേൽ
15.അഡ്വ.ലാൽ പുളിക്കകണ്ടം
16.അഡ്വ.ജയ്മോൻ പരുത്തിറ്റതോട്
17.സാജൻ തൊടുക
18.ജോസ് പാലമറ്റം

Top