പാലായുടെ ജനവിധി ഇന്നറിയാം ; ആദ്യഫല സൂചനകള്‍ എട്ടരയോടെ,ചങ്കിടിപ്പില്‍ മുന്നണികള്‍

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും.

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.

പാ​ലാ​യി​ല്‍ ഇ​ക്കു​റി ജ​യം ഉ​റ​പ്പാ​ണെ​ന്ന് ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ പ​റ​ഞ്ഞു. പ​തി​നാ​യി​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ​ഫ് വി​ഭാ​ഗം പി​ന്തു​ണ​ച്ചെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ബി​ഡി​ജെ​എ​സി​ന്‍റെ വോ​ട്ടും ത​നി​ക്ക് ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വാ​യി​രു​ന്ന​ത് ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്ന​താ​ണ്. യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ളാ​ണ് ചെ​യ്യാ​തെ​പോ​യ​ത്. ഇ​ക്കു​റി പ​തി​നാ​യി​രം വോ​ട്ടി​നെ​ങ്കി​ലും ജ​യി​ക്കു​മെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് ജോ​സ് ടോം ​പ​റ​ഞ്ഞു. പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​വി​ല്ല. യു​ഡി​എ​ഫ് ഏ​ക​മ​ന​സോ​ടെ പ്ര​വ​ര്‍​ത്തി​ച്ചു. കേ​ര​ള കോ​ണ്‍‌​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ള്‍‌ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ല്ലെ​ന്നും ജോ​സ് ടോം ​പ​റ​ഞ്ഞു.

Top