പാലാ ഉപതെരഞ്ഞെടുപ്പ് ഫലം: ജനങ്ങള്‍ക്ക് രാഷ്ട്രീയ വിരക്തി ഉണ്ടെന്ന് വി എം സുധീരന്‍

കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം യുഡിഎഫിന് എതിരായ പാലായിലെ ജനവിധിയെ ന്യായീകരിക്കുന്നതിനിടെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രംഗത്ത്. പാല ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.

പാലായില്‍ വലിയ വില യുഡിഎഫ് കൊടുത്തു കഴിഞ്ഞുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും വി എം സുധീരന്‍ കോഴിക്കോട് പ്രതികരിച്ചു.

പാലായിലെ ഫലം നല്‍കുന്ന സൂചന ജനങ്ങള്‍ക്ക് രാഷ്ട്രീയ വിരക്തി ഉണ്ടെന്നതാണ്. പെരിയ ഇരട്ട കൊലപാതക കേസിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം, ഹൈക്കോടതി ചൂണ്ടി കാട്ടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തുടരുന്നത് ധാര്‍മികമായി ശരിയല്ല. അതുകൊണ്ട്
ആഭ്യന്തരവകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top