പാലാ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സജ്ജമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടിന്റെ ശതമാനത്തിലാണ് ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടതെന്നും പാലായില്‍ ശുഭപ്രതീക്ഷയോടെ തന്നെ മത്സരിക്കുമെന്നും ആര് മത്സരിക്കുമെന്ന് 28ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശമാണ്. ഒഴിഞ്ഞു കിടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ദുരുദ്ദേശപരമമാണ്, കോടിയേരി വ്യക്തമാക്കി.

മഞ്ചേശ്വരത്തെ എംഎല്‍എയാണ് ആദ്യം മരിച്ചതെന്നും എന്നിട്ടും പാലായിലും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുക പോലും ചെയ്യുന്നില്ലെന്നും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തോന്നുംപടി പ്രവര്‍ത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും കോടിയേരി കുറ്റപ്പെടുത്തി.

Top