മാണി. സി. കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് തോമസ് ചാണ്ടി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി.

കേരള കോണ്‍ഗ്രസില്‍ പിണങ്ങി നില്‍ക്കുന്ന പി.ജെ.ജോസഫും കൂട്ടരും എല്‍ഡിഎഫിലേക്ക് തിരിച്ചു വരണമെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം, മന്ത്രിയാകാന്‍ തനിക്ക് യോഗ്യതയില്ലെന്നും മന്ത്രിസ്ഥാനം ആരും വാഗ്ദാനം ചെയ്തിട്ടില്ലെന്നും നേരത്തെ തന്നെ മാണി സി. കാപ്പന്‍ പ്രതികരിച്ചിരുന്നു.

Top