ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന് ധാരണയുണ്ടായിരുന്നില്ല: പി.ജെ ജോസഫ്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാമെന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ധാരണയുണ്ടായിരുന്നില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്.

ചിഹ്നം നല്‍കില്ലെന്ന ഉപാധിയോടെ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥിയെ അംഗീകരിച്ചതെന്നും ചിഹ്നം വേണ്ടെന്ന് പറഞ്ഞവര്‍ എന്തിനാണ് വീണ്ടും വേണമെന്ന് പറയുന്നതെന്നും ജോസഫ് ചോദിച്ചു.

സൂക്ഷ്മ പരിശോധനക്ക് ശേഷം ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കുമെന്നും. യു.ഡി.എഫ് ആവശ്യപ്പെട്ടാല്‍ ജോസഫിനെ രണ്ടില ചിഹ്നത്തില്‍ മല്‍സരിപ്പിക്കാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Top