പാലാ ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി ആരെന്ന് ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യം ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ.

സ്ഥാനാര്‍ഥിയെ സ്റ്റിയറിംഗ് കമ്മിറ്റിയാണ് തീരുമാനിക്കുന്നതെന്ന പി.ജെ ജോസഫിന്റെ വാദം തള്ളിയാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ. മാണിയെയാണ്. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം, അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥിയെ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

Top