ജോസ്.കെ.മാണിയുടെ ഒരഭ്യാസവും നടക്കില്ല: തുറന്നടിച്ച് പി.ജെ.ജോസഫ്

കോട്ടയം: ജോസ്.കെ.മാണിയുടെ ഒരഭ്യാസവും നടക്കില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് രംഗത്ത്.

രണ്ടില ചിഹ്നം ആവശ്യപ്പെട്ടു കണ്ട് തനിക്ക് കത്തയച്ചത് തട്ടിപ്പാണെന്നും ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാമെന്നും ജോസ് യുഡിഎഫിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ജോസഫ് ആരോപണം ഉന്നയിച്ചു.

അതേസമയം, പി.ജെ. ജോസഫിന്റെ നടപടി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് ജോസ് കെ.മാണി തിരിച്ചടിച്ചത്. ജോസഫിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്നും യുഡിഎഫിലെ ധാരണകള്‍ ലംഘിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Top