പാലായില്‍ ജോസ്.കെമാണി വിഭാഗവുമായി ഒന്നിച്ച് പ്രചാരണം നടത്തുവാന്‍ സാഹചര്യമില്ല: പി.ജെ. ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി ജോസ്.കെമാണി വിഭാഗവുമായി ഒന്നിച്ച് പ്രചാരണം നടത്തുവാനുള്ള സാഹചര്യമില്ലെന്നു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്.

കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സമാന്തര പ്രചാരണ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് വേണ്ടി മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവരെ ചുമതലപ്പെടുത്തിയെന്നും ജോസഫ് പറഞ്ഞു.

പാലായില്‍ നടന്ന യുഡിഎഫ് കണ്‍വന്‍ഷനില്‍ പി.ജെ.ജോസഫിനെതിരെ പ്രതിഷേധമുയരുകയും പ്രതിച്ഛായ മാസികയില്‍ വിമര്‍ശനം വരികയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം.

Top