കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തിയതി ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. . .

vote

ന്യൂഡല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തിയതി പ്രഖ്യാപിക്കുക.

ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇന്ന് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്.

കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവടങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്.

അതേസമയം, പാലായിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു. 23നാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 27നാണ് ഫലം പ്രഖ്യാപിക്കുക. ഒക്ടോബര്‍ 27ന് ഹരിയാന മന്ത്രിസഭയുടെയും നവംബര്‍ ആദ്യവാരം മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത്.

പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണം ഇന്നലെ സമാപിച്ചിരുന്നു. ഇന്ന് ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാലാണ് ഒരു ദിവസം മുന്നേ കൊട്ടിക്കലാശം അവസാനിച്ചത്.

Top