പാലായില്‍ കൊട്ടിക്കലാശം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

കോട്ടയം: പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണം ഇനി മണിക്കൂറുകള്‍ മാത്രം. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങിയത്. ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്നും ബി.ജെ.പിയുടെ കൊട്ടിക്കലാശം ആരംഭിച്ചു. തുടര്‍ന്ന് മൂന്ന് മണിയോടെ യു.ഡി.എഫും എല്‍.ഡി.എഫും കൊട്ടിക്കലാശം ആരംഭിച്ചു. ളാലം സ്റ്റാന്‍ഡില്‍ നിന്നും ടൗണ്‍ഹാള്‍ വരെയാണ് ഇവരുടെ കൊട്ടിക്കലാശം.

കൊട്ടിക്കലാശം കണക്കിലെടുത്ത് ഉച്ച മുതല്‍ പാല നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് പരസ്യ പ്രചരണം അവസാനിക്കുന്നതോടെ രണ്ട് ദിവസം നിശ്ശബ്ദ പ്രചരണം ഉണ്ടാകും.

Top