പാലാ ഉപതെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വിജയപ്രതീക്ഷയുണ്ടെന്ന് ശ്രീധരന്‍പിള്ള

sreedharanpilla

പാലക്കാട്: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി. കെ.എം മാണിയുടെ സഹോദരന്റെ മകന്‍ ബി.ജെ.പി അംഗത്വം നേടിയത് പാര്‍ട്ടി വിജയിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ തെരഞ്ഞെടുത്ത തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുന്നു. ഗവര്‍ണര്‍ നിയമനത്തിന്റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്. തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണ് അദ്ദേഹം. അതേസമയം, പി സദാശിവത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല, ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top