PAL-V’s flying car may hit Indian market

മുംബൈ: മൂന്ന് ചക്രങ്ങളും പങ്കകളുമായി പറക്കും കാര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. പിഎഎല്‍വി വണ്‍ എന്ന് പേരു നല്‍കിയിരിക്കുന്ന കാര്‍ രണ്ടോ മൂന്നോ വര്‍ഷത്തിനകം ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് റിപ്പോര്‍ട്ടുകള്‍. ഡച്ച് കമ്പനിയായ പിഎഎല്‍വിയാണ് ഈ പറക്കും കാറിന്റെ നിര്‍മ്മാതാക്കള്‍ 3.79 കോടി രൂപയാണ് കാറിന്റെ വില.

ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമൊക്കെ പറക്കും കാറില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതായാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. വിനോദ സഞ്ചാരികളുടെ യാത്രയ്ക്കായി പറക്കും കാര്‍ പ്രയോജനപ്പെടുത്താമെന്ന് സഹാറ ഗ്രൂപ്പും കരുതുന്നു.

രണ്ട് വര്‍ഷത്തിനകം യൂറോപ്പിലെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2018-19 വര്‍ഷത്തിനിടയിലാകും കാര്‍ ഇന്ത്യന്‍ വിപണിയിലുള്‍പ്പടെ എത്തുക. ഇതിന് മുന്നോടിയായുള്ള ബുക്കിങ് ഇപ്പോള്‍ സാധ്യമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോബര്‍ട്ട് ഡിംഗമെന്‍സെ പറഞ്ഞു.

Top