പാക്കിസ്ഥാനി പരസ്യത്തില്‍ അഭിനന്ദന്‍; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

ന്ത്യയുടെ അഭിമാനമായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയ പാക്കിസ്ഥാനി തേയില കമ്പനിയെ കുറിച്ചുള്ള ചര്‍ച്ചകളായണ് സോഷ്യല്‍ മീഡിയ മുഴുവന്‍. പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘താപല്‍ ടീ’ എന്ന ബ്രാന്‍ഡാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയത്.

ചായ കുടിച്ചുകൊണ്ട് നില്‍ക്കുന്ന അഭിനന്ദനാണ് താപല്‍ ടീയുടെ പരസ്യമോഡല്‍. ചായ കുടിക്കുന്ന അഭിനന്ദന്‍ ‘ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ’ എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ പരസ്യത്തിന് പിന്നിലെ രഹസ്യം ഇപ്പോള്‍ പുറത്ത് വിന്നിരിക്കുകയാണ്. ഈ പരസ്യം യഥാര്‍ത്ഥത്തില്‍ താപല്‍ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. അഭിനന്ദനെ ഉപയോഗിച്ച് താപല്‍ ടീ ഇത്തരത്തില്‍ ഒരു പരസ്യം പുറത്തിറക്കിയിട്ടില്ല. പാക്ക് സൈന്യം അഭിനന്ദനെ കസറ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തിനുള്ളില്‍ പ്രചരിക്കുന്നത്.

ഏതായാലും അഭിന്ദനെ മോഡലാക്കിയുള്ള പാക്ക് തേയില കമ്പനിയുടെ പരസ്യം വളരെ വേഗം വൈറലായിമാറുകയും നിരവധി പേര്‍ കമന്റുകളുമായെത്തുകയും ചെയ്തിട്ടുണ്ട്.

Top