ലോകകപ്പ്; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ വിജയം കൈവരിക്കുമെന്ന് ഇന്‍സമാമുല്‍ ഹഖ്

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് മുന്‍ പാക്കിസ്ഥാന്‍ താരവും സെലക്ടാറുമായ ഇന്‍സമാമുല്‍ ഹഖ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആറ് ലോകകപ്പില്‍ ഇതുവരെ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ഒരു മത്സരത്തില്‍ പോലും പാക്കിസ്ഥാന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ ലോകകപ്പില്‍ അതിന് മാറ്റം വരുത്താനാകുമെന്നും ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യ-പാക്ക് പോരാട്ടം ആളുകള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പലര്‍ക്കും ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് മാത്രം ജയിച്ചാല്‍ മതിയെന്നും ഇന്‍സമാം പറഞ്ഞു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടും ഇന്ത്യയും ന്യൂസിലാന്‍ഡും പാക്കിസ്ഥാനും സെമി ഫൈനലില്‍ എത്തുമെന്നും ഇന്‍സമാം പറഞ്ഞു.

ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പിലെ പോരാട്ടം.

Top