ഇന്ത്യക്കെതിരെയുള്ള പാക്ക് വിജയം ; ആഘോഷങ്ങള്‍ക്കിടെ വെടിവയ്പില്‍ 7 പേര്‍ക്ക് പരുക്ക്

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നേടിയ വിജയം ആഘോഷിച്ചവര്‍ക്കിടയില്‍ വെടിവയ്പ്.

സംഭവത്തില്‍ 7 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാനമായ സംഭവങ്ങള്‍ പാക്കിസ്ഥാനിലെ പല സ്ഥലങ്ങളിലും നടന്നു. മര്‍ദാന്‍ ജില്ലയില്‍ ആഘോഷക്കാര്‍ക്കിടയിലുണ്ടായ വെടിവയ്പില്‍ 6 പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top