pakisthan will add in ban list

trump

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെയും ഉള്‍പ്പെടുത്തിയേക്കും.

വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളിലും വന്‍ തോതില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഒബാമ ഭരണകൂടം തിരിച്ചറിഞ്ഞതാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ സഹാചര്യത്തിലാണ് ഇവിടെയുള്ള അഭയാര്‍ഥികള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ പാകിസ്താന്‍ ഈ ലിസ്റ്റിന് പുറത്താണ്. ഇറാന്‍, ഇറാഖ്, ലിബിയ, സുഡാന്‍, യെമന്‍ സോമാലിയ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാകിസ്താന്‍ അടക്കമുള്ള മറ്റുരാജ്യങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഈ രാജ്യങ്ങളിലെ അഭായാര്‍ഥികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഭാവിയില്‍ ചിന്തിക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റെയിന്‍സ് പ്രൈബസ് മാധ്യമങ്ങളോട് പറഞ്ഞു.

Top